യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുമെന്ന്

rupee trades

ന്യൂഡല്‍ഹി : വിദേശ വിനിമയ വിപണിയില്‍ യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി. നടപ്പു വര്‍ഷം മൂന്നാം പാദത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70.3 എന്ന നിലവാരത്തിലേക്ക് താഴുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിഗമനത്തില്‍ വ്യക്തമാകുന്നത്.

അടുത്ത മാസം ഏകദേശം പകുതി വരെ യു എസ് ഡോളര്‍ കരുത്തുക്കാട്ടി മുന്നേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വികസ്വര വിപണികളില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കല്‍ ശക്തമായി തുടരാനാണ് സാധ്യതയുള്ളത്. രാജ്യത്തെ പണപെരുപ്പം സംബന്ധിച്ചുള്ള ആശങ്കകള്‍ കാരണം കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 69. 12 നിലവാരത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ബാങ്കുകളും കയറ്റുമതിക്കാരും വന്‍തോതില്‍ യുഎസ് ഡോളര്‍ വിറ്റഴിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്. ഇതിനുമുമ്പ് ജൂണ്‍ 28ന് രൂപയുടെ മൂല്യം 69.10 നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. എന്നാല്‍ ആര്‍ബിഐയുടെ ഇടപെടലിനെതുടര്‍ന്ന് താമസിയാതെ മൂല്യം ഉയരുകയും ചെയ്തു.

ബാങ്കുകളും ഇറക്കുമതി ചെയ്യുന്നവരും കൂടുതലായി ഡോളര്‍ വാങ്ങി കൂട്ടിയതു വഴി വര്‍ദ്ധിച്ചുവന്ന ഡോളര്‍ ആവശ്യകത രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായിട്ടുണ്ട്. ആഗോള വിപണിയില്‍ ഇന്ധന വില വര്‍ധിച്ചതും യുഎസ് ചെന വ്യാപാര പ്രശ്‌നങ്ങളും ഈ ഇടിവിന് കാരണമാണ്.എന്നാല്‍ 2018ന്റെ തുടക്കം മുതല്‍ രൂപയുടെ മൂല്യം ഇടിയുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

Top