റഷ്യയ്ക്കും ചൈനയ്ക്കും മുന്നറിയിപ്പ്; 1992-ന് ശേഷം യുഎസ് വീണ്ടും ആണവ പരീക്ഷണത്തിന് !

വാഷിങ്ടൺ: പതിനാറ്റാണ്ടുകൾക്ക് ശേഷം അമേരിക്ക വീണ്ടും ആണവ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. 1992-ന് ശേഷം ആദ്യ ആണവ പരീക്ഷണം നടത്തുന്നത് ഡൊണാൾഡ് ട്രംപ് ഭരണകൂടം ചർച്ച ചെയ്തതായി രണ്ട് മുതിർന്ന ഉദ്യോഗസ്ഥരേയും രണ്ട് മുൻ ഉദ്യോഗസ്ഥരേയും ഉദ്ധരിച്ച് വാഷിങ്ൺ പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റഷ്യയും ചൈനയും നേരിയ തോതിലുള്ള ആണവപരീക്ഷണങ്ങൾ നടത്തുന്നുവെന്ന ഭരണകൂടത്തിന്റെ ആരോപണത്തെ തുടർന്ന് ചേർന്ന ഉന്നത ദേശീയ സുരക്ഷാ ഏജൻസികളെ പ്രതിനിധീകരിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിഷയം ഉയർന്നുവന്നതെന്ന് വാഷിങ്ടൺ പോസ്റ്റ്പറയുന്നു.

എന്നാൽ ആണവപരീക്ഷണം നടത്താമെന്ന് യോഗത്തിൽ ധാരണയായില്ല. റഷ്യയും ചൈനയും ഉയർത്തുന്ന ഭീഷണികൾക്ക് മറുപടിയായി മറ്റ് നടപടികൾ സ്വീകരിക്കാൻ തീരുമാനമെടുക്കുകയായിരുന്നു.

മെയ് 15-നാണ് ഇത്തരത്തിൽ യോഗം ചേർന്നത്. അതേ സമയം ഇക്കാര്യത്തിൽ യുഎസ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

Top