ട്രഷറി ഡെപ്യൂട്ടി സെക്രട്ടറിയായി ജസ്റ്റിന്‍ മുസിനിച്ചിനെ തിരഞ്ഞെടുക്കാനൊരുങ്ങി ട്രംപ്

donald trump

വാഷിംങ്ടണ്‍: യുഎസ് ഡെപ്യൂട്ടി ട്രഷറി സെക്രട്ടറി ആയി ജസ്റ്റിന്‍ മുസിനിച്ചിനെ നാമനിര്‍ദേശം ചെയ്യാന്‍ ഒരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച വിവരം വൈറ്റ് ഹൗസ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ട്രഷറി സെക്രട്ടറിയായി സ്റ്റീവന്‍ മ്ണ്യൂച്ചിന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറി മ്ണ്യൂച്ചിന്‍ സ്ഥാനം ഒഴിഞ്ഞതിനാലാണ് ഇവിടേയ്ക്ക് ജസ്റ്റിന്‍ മുസിനിച്ചിനെ നോമിനേറ്റ് ചെയ്യപ്പെടാന്‍ ഒരുങ്ങുന്നത്.

ഒപ്പം തന്നെ ഔദ്യോഗികമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടില്ലെങ്കിലും നോമിനേഷനില്‍ ഏറെ വിവാദം സൃഷ്ടിച്ച പേരുകളായിരുന്നു ജെയിംസ് ഡൊണോവന്‍, ബ്രയാന്‍ ബ്രൂക്‌സ് എന്നിവരുടേത്. പിന്നീട് ഈ പേരുകള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

മ്ണ്യുച്ചിന്‍ തനിക്ക് ഈ സ്ഥാനം നിറവേറ്റാന്‍ സാധ്യമല്ലെന്ന് വ്യക്തമാക്കിയതായി ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ജസ്റ്റിനെ നാമനിര്‍ദേശം ചെയ്ത പ്രസിഡന്റിന്റെ തീരുമാനത്തില്‍ താന്‍ സന്തുഷ്ടനാണെന്നും, ജസ്റ്റിന് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു നേതാവായി സ്വയം ഉയരാന്‍ സാധിക്കുമെന്നും, ജോലിയില്‍ സുപ്രധാന പങ്കു വഹിച്ചുകൊണ്ട് മുന്നേറുവാന്‍ സാധിക്കുമെന്നും മ്ണ്യൂച്ചിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Top