അത് ശരിയായ നടപടി;സുലൈമാനിയെ വധിച്ചതിന് കാരണം അക്കമിട്ട് നിരത്തി യുഎസ്

റാന്‍ സൈനിക നേതാവ് കാസെം സുലൈമാനിയുടെ അക്രമ നീക്കങ്ങള്‍ കൈയോടെ പിടിച്ചതോടെയാണ് ഇയാള്‍ക്കെതിരെ നടപടി ഉണ്ടായതെന്ന് യുഎസ് ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് സ്‌പെന്‍സര്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കാന്‍ ഒരുങ്ങിയ പദ്ധതികളെക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് പ്രസിഡന്റ് ഇത്തരമൊരു നീക്കത്തിന് ഉത്തരവിട്ടത്. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ഈ അക്രമം പ്രതീക്ഷിക്കുന്ന സാഹചര്യമായിരുന്നെന്ന് പെന്റഗണ്‍ മേധാവി കൂട്ടിച്ചേര്‍ത്തു.

മരണത്തിന് മുന്‍പ് സുലൈമാനി അമേരിക്കയെ ലക്ഷ്യംവെയ്ക്കുന്ന സാഹചര്യമായിരുന്നുവെന്ന് മാര്‍ക്ക് സ്‌പെന്‍സര്‍ കൂട്ടിച്ചേര്‍ത്തു. ഇറാഖി എയര്‍പോര്‍ട്ടില്‍ വെച്ച് നടത്തിയ അക്രമത്തില്‍ സുലൈമാനിയെ വധിച്ചതില്‍ വ്യാപകമായ വിമര്‍ശനങ്ങളും, ചോദ്യങ്ങളും ഉയരുന്നതിന് ഇടെയാണ് പെന്റഗണ്‍ വിശദീകരണവുമായി രംഗത്ത് വരുന്നത്.

‘ശക്തമായ അക്രമത്തിനാണ് പദ്ധതി ഒരുക്കിയത്. ബാഗ്ദാദില്‍ സൊലേമാനിയെ കൈയോടെ പിടികൂടുകയും ചെയ്തു. ഒരു തീവ്രവാദി സംഘത്തിന്റെ ഭീകരനേതാവ് മറ്റൊരു ഭീകര നേതാവിനെ കണ്ടുമുട്ടി. അമേരിക്കന്‍ സൈന്യത്തിനും, നയതന്ത്രജ്ഞര്‍ക്കും, സ്ഥാപനങ്ങള്‍ക്കും നേര്‍ക്ക് കൂട്ടായ അക്രമങ്ങള്‍ക്കാണ് പദ്ധതിയിട്ടത്. ഈ പോരാളികളെ കളിയില്‍ നിന്നും നീക്കാനുള്ള ശരിയായ നടപടിയാണ് സ്വീകരിച്ചത്’, എസ്‌പെര്‍ സിഎന്‍എന്‍ റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.

അമേരിക്കയും, ഇറാനും തമ്മില്‍ സംഘര്‍ഷങ്ങള്‍ രൂപപ്പെട്ട് വരുന്നതിനിടെ മുതിര്‍ന്ന ജനറലിനെ വധിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ലഭ്യമായിരുന്നോയെന്നാണ് ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാക്കളും, രാഷ്ട്രീയക്കാരും ചോദ്യം ഉന്നയിക്കുന്നത്.

Top