യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജിവെച്ചു

വാഷിംഗ്ടണ്‍ ഡിസി: സിറിയയില്‍നിന്നു യുഎസ് സൈനികരെ പിന്‍വലിക്കുന്നതില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ കടുത്ത പ്രതിഷേധമറിയിച്ച് യുഎസ് പ്രിതിരോധ സെക്രട്ടറി. സൈനിക പിന്മാറ്റത്തെ എതിര്‍ത്ത് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജിവെച്ചു. ട്രംപ് വിശ്വസ്തരില്‍ പ്രധാനിയായിരുന്നു മാറ്റിസ്. മാറ്റിസിന്റെ രാജി തീരുമാനത്തെ ട്രംപ് സ്വാഗതം ചെയ്തു.

സിറിയയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്നതിനുള്ള പദ്ധതി തയാറാക്കാന്‍ പെന്റഗണിനു വൈറ്റ്ഹൗസ് നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് ഒരുദിവസം പിന്നിടുമ്പോളാണ് മാറ്റിസിന്റെ രാജി. താങ്കളുടെ കാഴ്ചപ്പാടുകളുമായി യോജിച്ച് പോകാന്‍ സാധിക്കുന്ന പ്രതിരോധ സെക്രട്ടറി ഉണ്ടാകാനുള്ള അവകാശം താങ്കള്‍ക്കുണ്ട്. അതിനാല്‍ രാജി തീരുമാനം ശരിയെന്നു വിശ്വസിക്കുന്നതായും ട്രംപിന് നല്‍കിയ രാജിക്കത്തില്‍ മാറ്റിസ് പറഞ്ഞു.

Top