ആഗോളതലത്തില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം41,000 കടന്നു

തിരുവനന്തപുരം: ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41,000 കടന്നതായി വിവരം. ലോകത്താകെ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടുലക്ഷം കടന്നു. സ്പെയിനില്‍ 24 മണിക്കൂറിനിടെ 849 പേര്‍ കൊവിഡ് മൂലം മരിച്ചു. രാജ്യത്തെ പതിനയ്യായിരത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചത് ആശങ്ക ഇരട്ടിയാക്കി. ബെല്‍ജിയത്തില്‍ 12 വയസ്സുള്ള പെണ്‍കുട്ടി കൊവിഡ് ബാധിച്ച് മരിച്ചതായി വിവരം.

യൂറോപ്പില്‍ കൊവിഡ് മൂലം മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍ ഈ കുട്ടിയാണ്. അമേരിക്കയില്‍ തന്നെയാണ് രോഗവ്യാപനം ഏറ്റവും കൂടുതലുള്ളത്. 16,40,00ത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ചത്. അവിടെ കൊവിഡ് മരണം 3100 പിന്നിട്ടു. ഫ്രാന്‍സില്‍ മരണം 3000 പിന്നിട്ടു. ഇറാനിലും രോഗം പടരുകയാണ്. ലോകത്ത് കൊവിഡ് വ്യാപനം ഉടന്‍ കുറയില്ലെന്ന് ലോകാരോഗ്യസംഘടന. രാജ്യങ്ങള്‍ക്ക് നടപടികള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 12 വരെ നീട്ടി. ഇറ്റലയില്‍ ഇതുവരെ രോഗം ബാധിച്ച് 11,591 പേരാണ് മരിച്ചത്. ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് സ്‌പെയിനിലാണ്. 913 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ ഇവിടുത്തെ മരണസംഖ്യ 7,716 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ ഫെര്‍ണാണ്ടോ സിമോണിന് കൊവിഡ് സ്ഥിരീകരിച്ചു.

Top