ആഗോളതലത്തില്‍ കൊവിഡ് ബാധിതര്‍ 32 ലക്ഷം കടന്നു; അമേരിക്കയില്‍ മാത്രം പത്തര ലക്ഷം

വാഷിങ്ടണ്‍: ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നതായി റിപ്പോര്‍ട്ട്. 32,178,42 പേര്‍ക്കാണ് ആഗോളതലത്തില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 2.28 ലക്ഷം പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ അമേരിക്കയില്‍ മാത്രം 2352 പേര്‍ മരിച്ചു.

അമേരിക്കയില്‍ മാത്രം കൊവിഡ് രോഗികളുടെ എണ്ണം പത്തര ലക്ഷമായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം അമേരിക്കയില്‍ 20,000ലെറെ പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡിനെ ചികിത്സിക്കാന്‍ പുതിയ മരുന്നിന് അമേരിക്ക അനുമതി നല്‍കും. ബ്രിട്ടണില്‍ 765 പേരും സ്‌പെയിനില്‍ 453 പേരും ഫ്രാന്‍സില്‍ 427 പേരും മരിച്ചു.

ബ്രസീലില്‍ 403 ഉം ഇറ്റലിയില്‍ 323 ഉം ആണ് ഇന്നലെ മരിച്ചത്. യുകെയില്‍ നഴ്‌സിംഗ് ഹോമുകളില്‍ മരിച്ച ആളുകളുടെ കണക്കുകള്‍ പുറത്തു വിട്ടതോടെ മരണനിരക്ക് വീണ്ടും ഉയര്‍ന്നു. 26,000 ത്തിലേറെ പേരാണ് ഇതുവരെ മരിച്ചത്. അതിനിടെ അബുദാബിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിയാണ് മരിച്ചത്.

Top