കൊവിഡ് മരണത്തില്‍ ചൈനയെ മറികടന്ന് അമേരിക്ക; രോഗബാധിതര്‍ 1,75,000 കടന്നു

വാഷിംഗ്ടണ്‍: ലോകത്താകെ ഭീതിപടര്‍ത്തി പടര്‍ന്ന് പിടിക്കുന്ന കൊവിഡ്19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് അമേരിക്ക. 3431ലേറെ പേരാണ് യുഎസില്‍ കൊവിഡ്19 ബാധിച്ച് മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 1,75,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 290 പേര്‍ മരിച്ചു. കൊവിഡ് 19 ബാധിച്ച് കൂടുതല്‍ ആളുകള്‍ മരിച്ച നാലാമത്തെ രാജ്യമായി അമേരിക്ക. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്.

അതിനിടെ ഫ്രാന്‍സില്‍ 24 മണിക്കൂറിനുള്ളില്‍ 499 പേര്‍ മരിച്ചതായി വിവരം. മരണ സംഖ്യ ഇതോടെ 3523 ആയി. 12,730 പേര്‍ക്കാണ് അമേരിക്കയില്‍ പുതിയതായി രോഗം ബാധിച്ചത്. ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41,249 ആയി. ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 837 പേര്‍ മരിച്ചു. ഇതോടെ മരണ സംഖ്യ 12,428 ആയി. സ്പെയിനില്‍ 553 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. മരണസംഖ്യ 8,269 ആയി. ചൈനയില്‍ പുതിയതായി അഞ്ച് പേര്‍ മാത്രമാണ് മരിച്ചത്. 3305 പേരാണ് ചൈനയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചത്.

Top