ജോ ബൈഡന്‍ വിജയിച്ചാല്‍ അമേരിക്കയുടെ നിയന്ത്രണം ചൈനയില്‍; ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനെതിരെ വിമര്‍ശനവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിച്ചാല്‍ അമേരിക്കയുടെ നിയന്ത്രണം പൂര്‍ണമായും ചൈനയുടെ കൈകളില്‍ എത്തുമെന്ന് ട്രംപ് പറഞ്ഞു.

ബൈഡന്‍ ഇതുവരെ ചൈനയെ വിമര്‍ശിച്ച് ഒരു പരാമര്‍ശം പോലും നടത്തിയിട്ടില്ല. ഇനി നടത്തുമെന്നും തോന്നുന്നില്ല. ബൈഡന്‍ വിജയിക്കണമെന്ന് ചൈന വളരെയധികം ആഗ്രഹിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Top