യുഎസ് കോണ്‍ഗ്രസ് അംഗത്തിനെതിരെ ട്രംപിന്റെ പരാമര്‍ശം; വിമര്‍ശനം ശക്തം

വാഷിങ്ടണ്‍: യുഎസ് കോണ്‍ഗ്രസ് അംഗത്തിനെതിരെ ഡൊണാള്‍ഡ് ട്രംപ് നടത്തിയ വര്‍ഗീയ പരാമര്‍ശം വന്‍ വിവാദത്തിലേക്ക്. യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെതിരെയായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശം.

മുസ്ലിം സിവില്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്റെ പരിപാടിയില്‍ ഇല്‍ഹാന്‍ ഒമര്‍ പങ്കെടുത്തതില്‍ ക്ഷുഭിതനായ ട്രംപ്, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ ഇല്‍ഹാന്‍ ഒമര്‍ പങ്കെടുത്ത ദൃശൃമുള്‍പ്പെടെ ‘ഇത് ഞങ്ങള്‍ മറക്കില്ല’ എന്ന വീഡിയോ ട്വീറ്റ് ചെയ്യുകയുണ്ടായി.

ആദ്യമായി യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആഫ്രിക്കന്‍ വംശജരായ രണ്ടു വനിതകളില്‍ ഒരാളാണ് ഇല്‍ഹാന്‍ ഒമര്‍. ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളി ആക്രമണത്തിനുശേഷം സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ്പിന്റെ പരിപാടിയില്‍ ‘ഇസ്ലാമോഫോബിയ’ എന്ന വിഷയത്തില്‍ ഇല്‍ഹാന്‍ ഒമര്‍ സംസാരിക്കുകയും ചിലര്‍ ചെയ്ത തെറ്റിന് എല്ലാവരും കഷ്ടത അനുഭവിക്കുകയാണെന്ന് വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതാണ് ട്രംപിനെ ട്വീറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചത്.

എന്നാല്‍ ട്രംപിന്റെ ട്വീറ്റിനെതിരെ ഇല്‍ഹാന്‍ ഒമര്‍ രംഗത്ത് വന്നിരുന്നു. തന്നെ നിശബ്ദയാക്കാന്‍ ശ്രമിക്കേണ്ടന്നും തന്റെ രാജ്യസ്നേഹത്തിനുമേല്‍ ഇത്തരം പരാമര്‍ശങ്ങളിലൂടെ ഇല്ലാതാവില്ലെന്നും തന്നെ അനുകൂലിക്കുന്നവര്‍ക്ക് നന്ദിയുണ്ടെന്നും ഇല്‍ഹാന്‍ ഒമര്‍ പ്രതികരിച്ചു.

Top