US Congress confirms Donald Trump’s presidency

വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയം യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചു. ഡെമോക്രാറ്റുകളുടെ പ്രതിരോധങ്ങള്‍ തള്ളി, ഇലക്ടറല്‍ വോട്ടുകള്‍ കൂടുതല്‍ നേടിയതിന്റെ അടിസ്ഥാനത്തിലാണ് ട്രംപ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചത്.

ട്രംപിന് 304 ഇലക്ടറല്‍ വോട്ടുകളും എതിരാളി ഹില്ലരി ക്ലിന്റന് 227 ഇലക്ടറല്‍ വോട്ടുകളും ലഭിച്ചതായി യുഎസ് കോണ്‍ഗ്രസ് സ്ഥിരീകരിച്ചു. ഈ മാസം 20നാണ് ട്രംപ് ബറാക് ഒബാമയില്‍നിന്ന് പ്രസിഡന്റ് ബാറ്റന്‍ ഏറ്റെടുക്കുന്നത്.

ട്രംപിന്റെ വിജയത്തില്‍ റഷ്യയുടെ ഇടപെടലിനു തെളിവു ലഭിച്ചതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവി ഉറപ്പിച്ചുപറഞ്ഞതോടെയാണ് ട്രംപിന്റെ സ്ഥാനാര്‍ഥിത്വത്തിനു വെല്ലുവിളി ഉയര്‍ന്നത്. ഇതിന്റെ തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top