നിർമാണത്തിലെ പാകപ്പിഴ ; 6 കോടി ഡോസ് കൊവിഡ് വാക്സിൻ നശിപ്പിക്കും

ബാള്‍ട്ടിമൂര്‍: 6 കോടി ഡോസ് ജോൺസൺ ആൻ്റ് ജോൺസൺ കൊവിഡ് 19 വാക്സിൻ നശിപ്പിച്ചതായി റിപ്പോര്‍ട്ട്. നിര്‍മാണത്തിലെ പാകപ്പിഴ മൂലമാണ് വാക്‌സിൻ നശിപ്പിച്ചതാണെന്നാണ് ലഭ്യമാകുന്ന വിവരം യുഎസ് നഗരമായ ബാള്‍ട്ടിമൂറിൽ ഉത്പാദിപ്പിച്ച കൊവിഡ് 19 വാക്സിനാണ് നിര്‍മാണത്തിൽ പാളിച്ചയുണ്ടായെന്ന സംശയത്തെ തുടര്‍ന്ന് നശിപ്പിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എമര്‍ജൻ്റ് ബയോസൊല്യൂഷൻസ് ഫാക്ടറി എന്ന നിര്‍മാണശാലയിൽ ഉത്പാദിപ്പിച്ച വാക്സിനാണ് നശിപ്പിച്ചത്.

ഈ നിര്‍മാണകേന്ദ്രത്തിൽ ഉത്പാദിപ്പിച്ച വാക്സിനിൽ ഒരു ചേരുവ കൂടിപ്പോയതിൻ്റെ പേരിൽ ഏപ്രിലിലും ഒന്നരക്കോടി ഡോസ് വാക്സിൻ നശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഫാക്ടറിയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഇതിനു രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് സമാനമായ സംഭവം ആവര്‍ത്തിക്കുന്നത്. ഒറ്റ ഡോസ് മാത്രം ഉപയോഗിക്കേണ്ട ജോൺസൺ ആൻ്റ് ജോൺസൺ വാക്സിൻ്റെ 10 കോടിയോളം ഡോസ് നിലവിൽ ഈ കേന്ദ്രത്തിൽ മാറ്റി വെച്ചിട്ടുണ്ടെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട്. ഇതിനു പുറമെ ഫൈസര്‍ വാക്സിനും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.

Top