തയ്‌വാൻ കടലിടുക്കിൽ സൈനികാഭ്യാസത്തിനിടെ യുഎസ്–ചൈന യുദ്ധക്കപ്പലുകൾ നേർക്കുനേർ

ബാങ്കോക്ക് : തയ്‌വാൻ കടലിടുക്കിൽ സൈനികാഭ്യാസത്തിനിടെ ചൈനയുടെയും യുഎസിന്റെയും യുദ്ധക്കപ്പലുകൾ കൂട്ടിയിടിയുടെ വക്കിലെത്തി. അതിവേഗത്തിലെത്തിയ ചൈനീസ് കപ്പലിൽ ഇടിക്കാതിരിക്കാൻ യുഎസ് കപ്പൽ വേഗം കുറച്ചു. ഇതോടെ 137 മീറ്റർ അകലത്തിൽ ചൈനയുടെ കപ്പൽ കടന്നുപോയെന്നാണു റിപ്പോർട്ട്.

ശനിയാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ യുഎസ് പുറത്തുവിട്ടു. യുഎസ് സേനയുടെ യുഎസ്എസ് ചങ് ഹൂണും കനേഡിയൻ യുദ്ധക്കപ്പലായ എംഎംസിഎസ് മോണ്ട്റിയലും സൈനികാഭ്യാസം നടത്തുന്നതിനിടെയാണു ചൈനയുടെ യുദ്ധക്കപ്പൽ എത്തിയത്.

Top