യു.എസ് ചൈന വ്യാപാര തര്‍ക്കങ്ങള്‍; ചൈനയില്‍ ചേര്‍ന്ന ഉന്നതതല യോഗം അവസാനിച്ചു

ബെയ്ജിങ്; യു.എസും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ചൈനയിലെ ഷാങ്ഹായില്‍ ചേര്‍ന്ന 12ാമത് ഉന്നതതല യോഗം അവസാനിച്ചു. അടുത്ത ഘട്ട ചര്‍ച്ച സെപ്റ്റംബറില്‍ യു.എസില്‍ വെച്ച് നടക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ചൈനീസ് വൈസ് പ്രസിഡന്റ് ലിയു ഹിയും അമേരിക്കന്‍ വ്യാപാര മേഖലയുടെ തലവന്‍ റോബര്‍ട്ട് ലിഗിഷെര്‍, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂനിച്ച് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇരു രാഷ്ട്രങ്ങളും ചുമത്തിയ നികുതി നീക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമായില്ല. എന്നാല്‍ അമേരിക്കയുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ കൂടുതലായി വാങ്ങാന്‍ ചൈന തീരുമാനിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുമെന്ന് അമേരിക്കയും പറഞ്ഞു. ചൈനയുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് അനുസൃതമായ കാര്‍ഷിക ഉത്പന്നങ്ങളായിരിക്കും അമേരിക്ക ഇറക്കുമതി ചെയ്യുക.

Top