അലാസ്‌കയിലെ കൊടും തണുപ്പിലും വിയര്‍ത്തൊലിച്ച് ചൈന

വാഷിംഗ്ടണ്‍: ചൈനയുടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ മുഖത്തു നോക്കിപ്പറഞ്ഞ് അമേരിക്ക. അലാസ്‌കയില്‍ ഇരുരാജ്യങ്ങളുമായി നടന്ന ചര്‍ച്ചകളിലാണ് അമേരിക്ക ചൈനയുടെ മുഖത്തടിച്ചപോലുള്ള വിമര്‍ശനം ഉന്നയിച്ചത്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ചൈനീസ് ഉദ്യോഗസ്ഥരെ ഇരുത്തി വിയര്‍പ്പിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സുള്ളിവനും യോഗത്തില്‍ പങ്കെടുത്തു. ചൈനയുടെ ഭാഗത്തുനിന്നും വിദേശകാര്യ മന്ത്രിയും സുരക്ഷാ ഉപദേഷ്ടാവുമാണ് പങ്കെടുത്തത്.

ചൈനയെ ആഗോളവിഷയങ്ങളിലെല്ലാം തികഞ്ഞ പ്രതിരോധത്തിലാക്കും വിധമാണ് തെളിവുകള്‍ നിരത്തി അമേരിക്കയുടെ ബൈഡന്‍ ഭരണകൂടം യോഗത്തില്‍ യോഗത്തില്‍ ചോദ്യം ചെയ്തത് . ചൈന വാണിജ്യകാര്യങ്ങളുടെ മറപിടിക്കാനും സാമ്പത്തിക വിഷയത്തിലും ഊന്നാന്‍ ശ്രമിച്ചതിനെ അമേരിക്ക അംഗീകരിച്ചില്ല. മനുഷ്യാവകാശം പ്രധാന ചര്‍ച്ചയാക്കിയ യോഗത്തില്‍ സിന്‍ജിയാംഗ് മുസ്ലീം വിഷയം , ഹോങ്കോംഗ്, ടിബറ്റ്, തായ്വാന്‍ എല്ലാത്തിലുമുള്ള ആശങ്ക അമേരിക്ക കടുത്ത ഭാഷയില്‍ രേഖപ്പെടുത്തി. ഹോങ്കോംഗിന് മേലുള്ള ചൈനയുടെ കടന്നുകയറ്റത്തെ തുടര്‍ന്ന് ബൈഡന്‍ ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് അലാസ്‌കയില്‍ ഇരുരാജ്യങ്ങളും ഒരുമിച്ചിരുന്നത്.

ചര്‍ച്ചയുടെ തുടക്കം തന്നെ ലോകജനത ഇന്നനുഭവിക്കുന്ന പ്രതിസന്ധി ചൂണ്ടിക്കാണിച്ചാണ് അമേരിക്ക തുടങ്ങിയത്. ജനാധിപത്യത്തിലൂന്നിയ ചര്‍ച്ച തന്നെ ചൈനയെ കടുത്ത പ്രതിസന്ധിയിലാക്കി. അമേരിക്ക ആഗോള മനുഷ്യരാശിയുടെ സ്വാതന്ത്ര്യം മുഖ്യവിഷയമാക്കി ഉയര്‍ത്തിക്കാട്ടിയതോടെ ചൈന പ്രതിക്കൂട്ടിലായി. ജനാധിപത്യം കാത്തുസൂക്ഷിക്കുന്ന ഒരു ഉദാഹരണം പോലും പറയാന്‍ ചൈനയുട കയ്യിലില്ലെന്നും ബ്ലിങ്കന്‍ പറഞ്ഞു. അമേരിക്കന്‍ നയം വെള്ളം ചേര്‍ക്കാതെ അവതരിപ്പിച്ച ബ്ലിങ്കനെ ബൈഡന്‍ പ്രശംസിക്കുകയും ചെയ്തു.

 

 

Top