ആയിരം ചൈനീസ് പൗരന്മാരുടെ വിസ റദ്ദാക്കി അമേരിക്ക

വാഷിംഗ്ടണ്‍: 1000 ചൈനീസ് പൗരന്‍മാരുടെ വിസകള്‍ റദ്ദാക്കി അമേരിക്ക. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു ഈ നടപടി. മേയ് 29ന് പുറത്തുവന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമാണു നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തര സുരക്ഷാ വക്താവ് അറിയിച്ചു.

അതീവരഹസ്യമായ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ള ചൈനീസ് സൈന്യവുമായി ബന്ധമുള്ള വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും വിസകള്‍ തടഞ്ഞു വെയ്ക്കുമെന്ന് യുഎസ് ആഭ്യന്തരസുരക്ഷാ മേധാവി ചാഡ് വൂള്‍ഫ് നേരത്തെ വ്യക്തമാക്കിയതാണ്. കൊറോണ വൈറസ് ഗവേഷണങ്ങള്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഹോങ്കോംങില്‍ ചൈന നടത്തിയ അടിച്ചമര്‍ത്തല്‍ ശ്രമങ്ങള്‍ക്കു മറുപടിയെന്നോണമാണ് മേയ് 29ന് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ് ചൈനയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Top