പോരിനൊരുങ്ങി ! ഉത്തരകൊറിയയ്ക്കുമേല്‍ ബോംബര്‍ വിമാനങ്ങള്‍ പറത്തി യുഎസ്

സോള്‍:  ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോ ഉന്നിന്റെ ഭീഷണികളൊന്നും വിലപ്പോകില്ലെന്ന് തെളിയിച്ച് അമേരിക്കയുടെ സൈനികാഭ്യാസം.

ഉത്തരകൊറിയയുടെ കിഴക്കന്‍തീരത്തിനടുത്തുകൂടി ബോംബര്‍ വിമാനങ്ങള്‍ പറത്തിയായിരുന്നു യുഎസ് പ്രതികരണം.

കിങ് ജോങ് ഉന്നിന്റെ ഭീഷണികള്‍ക്കുള്ള മറുപടിയാണ് ബോംബര്‍വിമാനങ്ങളുടെ പറക്കലെന്ന് അമേരിക്ക പറഞ്ഞു.

ആദ്യമായാണ് കൊറിയന്‍ സൈനികവല്‍ക്കരിക്കപ്പെട്ട മേഖലയ്ക്കടുത്തുകൂടി ഏതെങ്കിലുമൊരു അമേരിക്കന്‍ വിമാനം പറക്കുന്നത്.

കൊറിയന്‍ മേഖലയില്‍ പ്രശ്‌നം രൂക്ഷമാകുമ്പോഴും നേതാക്കന്‍മാര്‍ തമ്മില്‍ നടക്കുന്ന വാഗ്വാദങ്ങള്‍ക്കു കുറവില്ല.

‘ആത്മഹത്യാപരമായ ദൗത്യത്തിലാണ്’ ഡോണള്‍ഡ് ട്രംപ് എന്നായിരുന്നു ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോങ് ഹോ യുഎന്നില്‍ പറഞ്ഞത്.

ട്രംപിന്റെ പ്രസ്താവനകള്‍ അമേരിക്കയെ ഒഴിച്ചുകൂടാനാകാത്ത ലക്ഷ്യമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top