യു.എസിന്റെ ബ്ലാക്ക് ഹോക് ഹെലിക്കോപ്റ്റർ പരീശിലനത്തിടെ തകർന്ന് വീണു; 3 മരണം

കാബൂൾ: അമേരിക്കൻ സൈന്യത്തിന്റെ പക്കലുണ്ടായിരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പരിശീല പറക്കലിനിടെ തകർന്നുവീണു. സെപ്റ്റംബർ 10നായിരുന്നു സംഭവം. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തിന്റെ പക്കൽ നിന്ന് താലിബാൻ പിടിച്ചെടുത്ത ഹെലികോപ്റ്ററായിരുന്നു ഇത്.

30 മില്യൺ ഡോളറോളം വില വരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ താലിബാൻ അംഗം പറത്താൻ ശ്രമിക്കുന്നതും തുടർന്ന് നിയന്ത്രണം വിട്ട് നിലംപൊത്തുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. 36 സെക്കൻഡ് നീളുന്ന വീഡിയോ ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നത്. കാബൂളിലെ സൈനിക വിമാത്താവളങ്ങളിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്നാണ് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നത്. നിരവധി പേർ ഇതിന്റെ വീഡിയോകൾ ട്വീറ്റ് ചെയ്യുന്നുണ്ട്.

സാങ്കേതിക തകരാറ് മൂലമാണ് ഹെലികോപ്റ്റർ തകർന്നതെന്ന് താലിബാൻ പ്രതിരോധ മന്ത്രാലയം പിന്നീട് സ്ഥിരീകരിച്ചു. പരിശീലന പറക്കൽ ആയിരുന്നുവെന്നും അഞ്ച് പേർക്ക് പരിക്കേറ്റതായും താലിബാൻ വ്യക്തമാക്കി.

Top