us became third world countrey donald trump

വാഷിംഗ്ടണ്‍: അമേരിക്ക മൂന്നാംലോക രാജ്യമായി മാറിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് മത്സരാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പ്. ദുബായിലേയും ചൈനയിലേയുമൊക്കെ അടിസ്ഥാന സൗകര്യവികസനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമേരിക്ക മൂന്നാംലോക രാജ്യങ്ങളുടെ നിലവാരത്തിലാണുള്ളതെന്ന് ഡൊണാള്‍ഡ് ട്രമ്പ് അഭിപ്രായപ്പെട്ടു. താന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ ഇതെല്ലാം മാറ്റുമെന്ന് ട്രമ്പ് അവകാശപ്പെട്ടു. ഐസിസിനെ തുടച്ചു നീക്കുമെന്നും ട്രമ്പ് പറഞ്ഞു.

യൂട്ടാ സംസ്ഥാനത്തെ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിയ്ക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രമ്പ്. ചൊവ്വാഴ്‌യാണ് ഇവിടെ പ്രൈമറി നടക്കുന്നത്. ദുബായിലും ചൈനയിലെ വിവിധ നഗങ്ങളിലുമൊക്കെയുടെ റോഡുകളും ബുള്ളറ്റ് ട്രെയിനുകളുമൊക്കെ കാണണം. എന്നാല്‍ ന്യൂയോര്‍ക്കില്‍ നൂറ് വര്‍ഷം മുമ്പുള്ളതില്‍ നിന്ന് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും ട്രമ്പ് അഭിപ്രായപ്പെട്ടു. അമേരിക്കയെ അതിന്റെ പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരും.

ട്രാന്‍സ് പസഫിക് വ്യാപാര സഖ്യം അമേരിക്കയെ സംബന്ധിച്ച് വിനാശകരമാണെന്ന് ട്രമ്പ് അഭിപ്രായപ്പെട്ടു. അധികാരത്തില്‍ വന്നാല്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി മാത്രമേ വ്യാപാര കരാറുകള്‍ നടപ്പാക്കൂ. അതേ സമയം സ്വതന്ത്ര വ്യാപാര കരാറുകള്‍ക്ക് താന്‍ എതിരല്ല. അത് ആവശ്യമാണ്. അനധികൃത കുടിയേറ്റം തടയാന്‍ മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിയ്ക്കുമെന്ന് പറഞ്ഞ ട്രമ്പ് ഇതുമായി മെക്‌സിക്കോ സഹകരിയ്ക്കുകയും പണം മുടക്കാന്‍ തയ്യാറാകുമെന്നുമാണ് പ്രതീക്ഷയെന്നും പറഞ്ഞു. യൂട്ട, സമോവ, അരിസോണ എന്നീ സംസ്ഥാനങ്ങളിലാണ് 22ന് പ്രൈമറി നടത്തുന്നത്. 678 ഡെലിഗേറ്റുകളുടെ പിന്തുണയുമായി റിപ്പബ്ലിക്കന്‍ മത്സരാര്‍ത്ഥികളില്‍ ട്രമ്പാണ് മുന്നില്‍ നില്‍ക്കുന്നത്. 1237 ഡെലിഗേറ്റുകളുടെ പിന്തുണയാണ് അവസാനഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിയ്ക്കാന്‍ വേണ്ടത്.

Top