US backs India’s ‘right to self-defence’, slams Pakistan

വാഷിംഗ്ടണ്‍: സ്വയം പ്രതിരോധത്തിന് ഇന്ത്യക്ക് അവകാശമുണ്ടെന്ന് യുഎസ്. ഉറി ആക്രമണം അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനത്തിന്റെ വ്യക്തമായ തെളിവാണെന്നും അമേരിക്ക വ്യക്തമാക്കി.

ഒരു പൊതു സമ്മേളനത്തില്‍ വെച്ച് ദക്ഷിണേഷ്യന്‍ കാര്യങ്ങള്‍ക്കായുള്ള വൈറ്റ്ഹൗസ് വക്താവ് പീറ്റര്‍ ലവോയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉറി ആക്രമണം അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന്റെ വ്യക്തമായ തെളിവാണ്. അതിനെ അമേരിക്ക അപലപിക്കുന്നു. ഓരോ രാജ്യത്തിനും സ്വയം പ്രതിരോധത്തിന് അവകാശമുണ്ട്. അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനത്തനത്തെ പ്രതിരോധിക്കാന്‍ സൈനിക നടപടി സ്വീകരിച്ച ഇന്ത്യയെ അനുകൂലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിനിടെ കശ്മീര്‍ പ്രശ്‌നത്തെ അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷവുമായി താരതമ്യപ്പെടുത്താന്‍ ശ്രമിച്ച പാക് പ്രതിനിധികളുടെ വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.

അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളെ കശ്മീരുമായി ബന്ധപ്പെടുത്താനുകുമെന്ന് അമേരിക്ക വിശ്വസിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Top