സിറിയയില്‍ യു.എസ് സഖ്യത്തിന്റെ ആക്രമണം ; 12 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു

ബൈറൂത്: ഐ.എസ് കേന്ദ്രം ലക്ഷ്യമാക്കി യു.എസ് സഖ്യസേന നടത്തിയ ആക്രമണത്തില്‍ 12 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘടന അറിയിച്ചു.

ഹസാക പ്രവിശ്യയിലെ ഐ.എസ് നിയന്ത്രണത്തിലുള്ള ഹിജാദ് പ്രദേശത്താണ് സംഭവം. കൊല്ലപ്പെട്ടവരില്‍ രണ്ടു സ്ത്രീകളും അവരുടെ കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച ഹസാകയിലെ കിഴക്കന്‍ പ്രദേശത്ത് എട്ട് സിവിലിയന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

Top