വാഷിംഗ്ടണ്‍: പാക്കിസ്ഥാന് എഫ്-16 വിമാനങ്ങള്‍ വില്ക്കാന് യുഎസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ യുഎസ് സന്ദര്‍ശനത്തിനു പിന്നാലെയാണ് യു എസിന്റെ ഈ തീരുമാനം.
പാക്കിസ്ഥാവന് 125 മില്യന്‍ ഡോളറിന്റെ എഫ്-16 വിമാനങ്ങള്‍ വില്‍ക്കാനാണ് യുഎസ് സര്‍ക്കാര്‍ അംഗീകാരം നല്‍കിത്. പാക്കിസ്ഥാനു യുഎസ് നല്‍കിയിരുന്ന സുരക്ഷാസഹായങ്ങള്‍ 2018 ജനുവരി മുതല്‍ ട്രംപിന്റെ നിര്‍ദേശപ്രകാരം മരവിപ്പിച്ചിരുന്നു. പുതിയ കരാറോടെ എഫ് 16 വിമാനങ്ങള്‍ക്ക് 24 മണിക്കൂറും ഉപയോഗത്തിനും നിരീക്ഷണത്തിനുമുള്ള സഹായം ലഭ്യമാക്കും.
പാക്കിസ്ഥാനുള്ള സൈനിക സഹായ നിരോധനം നീക്കിയാല്‍ കരാറുമായി മുന്നോട്ട് പോകുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഈ ആഴ്ചയില്‍ തന്നെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെയുള്ള നിരോധനം നീക്കിയേക്കും.