കോവിഡ് പോരാട്ടം; ഇന്ത്യയ്ക്ക് 3 മില്യണ്‍ ഡോളര്‍ സഹായവുമായി യുഎസ്

ന്യൂഡല്‍ഹി: കോവിഡ് 19-നെതിരായ ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യുഎസ്. പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ അഫോഡബിള്‍ ഹെല്‍ത്ത് കെയര്‍ ആക്സസ് ആന്‍ഡ് ലോന്‍ജെവിറ്റി(പഹല്‍) പദ്ധതിക്ക് 3 മില്യണ്‍ ഡോളര്‍ സഹായം നല്‍കുമെന്നാണ് യുഎസ് വെള്ളിയാഴ്ച അറിയിച്ചത്.

നേരത്തെ, 2.9 മില്യണ്‍ ഡോളര്‍ ഇന്ത്യക്ക് യുഎസ് അനുവദിച്ചിരുന്നു. ഇതുകൂടാതെയാണ് ഇപ്പോള്‍ മൂന്ന് മില്യണ്‍ ഡോളറിന്റെ സഹായം കൂടെ ലഭിക്കുന്നത്.ഇതോടെ ആകെ 5.9 മില്യണ്‍ ഡോളിറിന്റെ സഹായമാണ് യുഎസ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലുള്ള യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ ഉദാഹരണമാണ് കോവിഡ് 19 നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സഹായിക്കുന്നതിന് വേണ്ടിയുള്ള അധിക ധനസഹായമെന്നാണ് കെന്നത്ത് ജസ്റ്റര്‍ പറഞ്ഞത്.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1074 ആയി ഉയര്‍ന്നു. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 33,000 കവിഞ്ഞു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. ഇവിടെ മാത്രം രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് അടുത്തു.

Top