യുഎസ് അംബാസിഡര്‍; ട്രംപ് നാമനിര്‍ദേശം ചെയ്ത ഹീതര്‍ നുവര്‍ട്ടിന്റെ യോഗ്യതയെ ചൊല്ലി തര്‍ക്കം

വാഷിങ്ടണ്‍; യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഐക്യരാഷ്ട്രസഭയിലേക്ക് അംബാസഡറായി നിര്‍ദേശിച്ച ഹീതര്‍ നുവര്‍ട്ടിന്റെ യോഗ്യതയെ ചൊല്ലി തര്‍ക്കം. നിക്കി ഹാലിയുടെ പിന്‍ഗാമിയായാണ് ട്രംപ് ഹീതറിനെ നാമനിര്‍ദേശം ചെയ്തത്. ഐക്യരാഷ്ട്രസഭ പോലുള്ള പൊതുവേദിയില്‍ ഇരിക്കാന്‍ നുവര്‍ട്ടിന് വേണ്ടത്ര പരിജയവും യോഗ്യതയും ഇല്ലെന്നാണ് ആരോപണമുയര്‍ന്നത്.

യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്മന്റെ് വക്താവാണ് നുവര്‍ട്ട്, അതിനാല്‍ തന്നെ ആ പദവിയില്‍ അവര്‍ സമര്‍ഥയാണെന്നും മറ്റൊരു പദവി അവര്‍ക്ക് യോജിക്കില്ലെന്നുമാണ് വാദം. നേരത്തേ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തുനിന്ന് റെക്‌സ് ടില്ലേഴ്‌സണ്‍ ചുമതലയൊഴിഞ്ഞപ്പോള്‍ പകരക്കാരനായെത്തിയ മൈക് പോംപിയോക്കെതിരെയും ഇത്തരത്തില്‍ ആരോപണമുയര്‍ന്നിരുന്നു. അതേസമയം, നുവര്‍ട്ടുമായി ഇടപെടാതെ വിദേശകാര്യനയത്തില്‍ അവര്‍ക്ക് എത്രത്തോളം അറിവുണ്ടെന്ന് വിലയിരുത്താന്‍ കഴിയില്ലെന്നും റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍കോ റൂബിയോ അഭിപ്രായപ്പെട്ടു.

Top