യെമനില്‍ യുഎസ് വ്യോമാക്രമണം: നിരവധി അല്‍ ക്വയ്ദ ഭീകരര്‍ കൊല്ലപ്പെട്ടു

ഏദന്‍: യെമനിലെ അല്‍ ക്വയ്ദ ഭീകരരുടെ ഒളിത്താവളങ്ങളില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.

12 ഒളിത്താവളങ്ങള്‍ സൈന്യം തകര്‍ത്തതായി യുഎസ് സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. അല്‍ ബെയ്ദ പ്രവിശ്യയിലെ പര്‍വതപ്രദേശങ്ങളിലുള്ള ഭീകര താവളങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു യുഎസ് ഡ്രോണ്‍ ആക്രമണം.

ഭീകരസംഘടനകളുടെ മുഖ്യകേന്ദ്രമെന്ന നിലയില്‍ അല്‍ ബെയ്ദ കുപ്രസിദ്ധമാണ്. ഹൂത്തികള്‍ അടക്കമുള്ള ഭീകരസംഘടനകളുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണിത്.

 

Top