റഷ്യന്‍ സൈന്യം ധാര്‍മികതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു: ബൈഡന്‍

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുക്രൈനിലെ സാധാരണക്കാര്‍ക്കെതിരെ പുടിന്‍ നടത്തുന്ന അധാര്‍മികമായ അക്രമങ്ങള്‍ക്കെതിരെ അമേരിക്ക ഉറച്ചുനില്‍ക്കുന്നതായി ബൈഡന്‍ പറഞ്ഞു. ഈ ആക്രമണങ്ങള്‍ക്കെതിരെ ധീരമായി ചെറുത്ത് നില്‍പ്പ് തുടരുന്ന യുക്രൈന് 800 മില്യണ് ഡോളര്‍ അധിക സൈനിക സഹായം നല്‍കുന്നതായും ബൈഡന്‍ പ്രഖ്യാപിച്ചു.

നിലനില്‍പ്പിനും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് യുക്രൈന്റെ പോരാട്ടമെന്ന് ബൈഡന്‍ വൈറ്റ് ഹൗസില്‍ വച്ച് പറഞ്ഞു. ജനവാസ മേഖലകളിലേക്ക് കടന്നുചെന്ന് ആശുപത്രികളും സ്‌കൂളുകളും വരെ ആക്രമിച്ച റഷ്യന്‍ സൈന്യം ധാര്‍മികതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചെന്നും പുടിന്‍ യുദ്ധക്കുറ്റവാളിയാണെന്നും ബൈഡന്‍ ആഞ്ഞടിച്ചു.

 

Top