ഇന്ത്യയടക്കം എട്ടു രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ യുഎസ് അനുമതി

Crude oil

ഈ മാസം അഞ്ചിന് ഇറാനുമേല്‍ ഉപരോധം വരാനിരിക്കെ ഇന്ത്യയടക്കം എട്ടു രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ യുഎസ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കിള്‍ പോംപെയോ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്നും അതേസമയം ചൈനയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നുമാണ് ലഭിക്കുന്ന വിവരം.

ഇറാനിയന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളാണ് ചൈന. ഇവര്‍ക്ക് ഇളവ് അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണു സൂചന.ഇന്ത്യയ്ക്കു പുറമെ ജപ്പാനും ദക്ഷിണ കൊറിയയ്ക്കും അനുമതി നല്‍കിയിട്ടുള്ളതായി യുഎസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

Top