US: 13 year old accidentally shoots self while playing with gun, streams video live

റ്റ്ബിലിസി: തോക്കുമായി ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വീഡിയോ ഷൂട്ടുചെയ്യുന്നതിനിടെ 13 വയസുള്ള കുട്ടി അബദ്ധത്തില്‍ വെടിയേറ്റു മരിച്ചു.

ജോര്‍ജിയയിലെ ഫോറസ്റ്റ് പാര്‍ക്കിലായിരുന്നു സംഭവം. മലാഖി ഹെംഫിലെന്ന 13 കാരനാണ് മരിച്ചത്.

us-accident-live-video

തോക്കുമായി വീഡിയോ ഷൂട്ടുചെയ്യുമ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. വലിയ ശബ്ദംകേട്ട് വീട്ടുകാര്‍ ഓടിയെത്തി വാതില്‍ തകര്‍ത്ത് മുറിയില്‍ പ്രവേശിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. മലാഖിയുടെ സുഹൃത്തുക്കള്‍ പലരും ഈ ദാരുണ സംഭവം തല്‍സമയം കണ്ടു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top