അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും

വാഷിംഗ്ടണ്‍: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും.

ഒരാഴ്ച നീളുന്ന ഏഷ്യന്‍ പര്യടനത്തില്‍ ഖത്തര്‍, സൗദി അറേബ്യ, പാക്കിസ്ഥാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ടില്ലേഴ്‌സണ്‍ സന്ദര്‍ശിക്കും.

സൗദി അറേബ്യ സന്ദര്‍ശിച്ചുകൊണ്ടാണ് ടില്ലേഴ്‌സന്റെ ഏഷ്യന്‍ പര്യടനം ആരംഭിക്കുന്നത്.

സൗദി നേതാക്കളുമായി യെമന്‍, ഇറാക്ക് പ്രശ്‌നങ്ങളും ഗള്‍ഫ് പ്രതിസന്ധികളും ചര്‍ച്ച ചെയ്യും. പിന്നീട് ദോഹയില്‍ എത്തുന്ന അദ്ദേഹം ഖത്തര്‍ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

ഇന്ത്യയിലെത്തുന്ന അദ്ദേഹം മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

Top