പാര്‍ട്ട്‌ടൈം ജോലിക്കിടെ ഇന്ത്യക്കാരനെ വെടിവെച്ച് കൊന്ന അമേരിക്കക്കാരന്‍ കീഴടങ്ങി

ന്ത്യന്‍ പൗരനായ അഭിഷേക് സുധേഷ് ഭട്ടിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതി സാന്‍ ബെര്‍നാര്‍ഡിനോയിലെ പോലീസ് മുന്‍പാകെ കീഴടങ്ങി. 42കാരനായ എറിക് ടര്‍ണറാണ് നേരിട്ട് ഹാജരായതെന്ന് സാന്‍ ബെര്‍നാര്‍ഡിനോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. 25കാരനായ സുധേഷിനെ കൊലപ്പെടുത്തിയ കുറ്റങ്ങള്‍ക്ക് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

പാര്‍ട്ട്‌ടൈം ജോലി ചെയ്തിരുന്ന മോട്ടലിന് മുന്‍വശത്താണ് സുധേഷിനെ വെടിവെച്ച് കൊന്നത്. കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്‌സ് ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു മൈസൂര്‍ സ്വദേശിയായ സുധേഷ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മോട്ടലിന്പുറത്തുവെച്ച് ടര്‍ണര്‍ വെടിവെച്ച് കൊന്നത്.

സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും സുധേഷ് മരണത്തിന് കീഴടങ്ങിയിരുന്നു. കേസില്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. സുധേഷിനെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ജാമ്യം നല്‍കാതെ കസ്റ്റഡിയിലുള്ള പ്രതി ടര്‍ണറെ പ്രാദേശിക കോടതി മുന്‍പാകെ ഹാജരാക്കും.

സുധേഷിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആരംഭിച്ച ഗോഫണ്ട് പേജില്‍39000 യുഎസ് ഡോളര്‍ സംഭാവന ലഭിച്ചു. ‘കുടുംബത്തെ സഹായിക്കാനുള്ള ലക്ഷ്യം സാക്ഷാത്കരിക്കാനാണ് വിദേശത്ത് പോയി പഠിക്കാന്‍ സുധേഷ് തീരുമാനിച്ചത്. രാത്രിയും പകലും ഇതിനായി അധ്വാനിച്ചു. ഇളയ സഹോദരന്റെ മെഡിക്കല്‍പഠനത്തിനും കുടുംബത്തിലെ എല്ലാവര്‍ക്കും സാമ്പത്തിക പിന്തുണ നല്‍കാനും
സുധേഷ് ശ്രമിച്ചിരുന്നു’, കുടുംബം പറയുന്നു.

Top