കോമഡി ത്രില്ലര്‍ ചിത്രത്തില്‍ ഉര്‍വ്വശി മുഖ്യവേഷത്തിലെത്തുന്നു

കോമഡി ത്രില്ലര്‍ ചിത്രത്തില്‍ നടി ഉര്‍വ്വശി പ്രധാമ വേഷത്തിലെത്തുന്നു. യുവ സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്മണ്യം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഉര്‍വ്വശി കേന്ദ്ര കഥാപാത്രമാവുന്നത്.

ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവില്‍ ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഉര്‍വ്വശിയുമായി കഴിഞ്ഞ ദിവസം സംവിധായകന്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ വര്‍ഷം അവസാനം ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. അടുത്ത വര്‍ഷമാണ് റിലീസ് ചെയ്യുക.

ദുല്‍ഖര്‍ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ഉര്‍വ്വശി അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ ഐശ്വര്യത്തിലും ഉര്‍വ്വശി പ്രാധാന വേഷം ചെയ്യുന്നുണ്ട്. അതിന് പുറമെ നിരവധി തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.

Top