അനൂപ് സത്യന്‍ ചിത്രത്തില്‍ സുരേഷ് ഗോപിക്കും ദുല്‍ഖറിനുമൊപ്പം ഉര്‍വ്വശിയും

തെന്നിന്ത്യയില്‍ നായികയായും സഹനടിയായുമൊക്കെ തിളങ്ങിയിട്ടുളള താരമാണ് ഉര്‍വ്വശി. ഒരിടവേളയ്ക്ക് ശേഷം അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഉര്‍വ്വശി തിരിച്ചെത്തിയത്. ഇപ്പോള്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി-ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലാണ് ഉര്‍വ്വശി അഭിനയിക്കുന്നത്.

സിനിമയുടെ സെറ്റില്‍ കഴിഞ്ഞ ദിവസമാണ് നടി ജോയിന്‍ ചെയ്തത്. ലൊക്കേഷനില്‍ അനൂപ് സത്യനും, കല്യാണി പ്രിയദര്‍ശനും മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് നടിയെ സ്വീകരിച്ചത്. ഉര്‍വ്വശി എത്തിയ സമയത്ത് ‘അച്ചുവിന്റെ അമ്മ’യിലെ പാട്ടും അണിയറ പ്രവര്‍ത്തകര്‍ ഇട്ടിരുന്നു. ശോഭനയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കല്യാണി പ്രിയദര്‍ശനാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.

ഫാമിലി എന്റര്‍ടെയ്ന്‍മെന്റായായി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നതും അനൂപ് സത്യന്‍ ആണ്. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫ് സംഗീതവും ഒരുക്കുന്നു. എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് വേ ഫാറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

And this terrific artist steps into our frame! #Urvasi #Charmer #Performer #Film #WayfarerFilms

Posted by Wayfarer Films on Sunday, November 24, 2019

Top