ഉർവശിയ്ക്ക് ഇന്ന് അൻപത്തിരണ്ടാം പിറന്നാൾ

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ചിരകാല സ്ഥാനം നേടിയ അഭിനേത്രിയാണ് ഉർവശി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തന്റേതായ സ്ഥാനം നേടിയെടുത്ത ഉർവശി ഇന്ന് തന്റെ അൻപത്തിരണ്ടാം പിറന്നാൾ ആഘോഷത്തിലാണ്. സിനിമ മേഖലയിൽ നിന്നുള്ള പലരും താരത്തിന് ആശംസയുമായി എത്തിയിട്ടുണ്ട്. ഹാസ്യമായാലും അസൂയക്കാരി ആയാലും ഗൗരവമായാലും ഏത് കഥാപാത്രവും ഉർവശിയുടെ കയ്യിൽ ഭദ്രമാണ്.

ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ പുത്തം പുതുകാലൈ, മൂക്കുത്തി അമ്മൻ, സൂരരൈ പോട്ര് എന്നീ ചിത്രങ്ങളിലെ ഉർവ്വശിയുടെ പ്രകടനം വലിയരീതിയിൽ ശ്രദ്ധപിടിച്ചു പറ്റുകയും പ്രേക്ഷകരുടെയും നിരൂപകരുടെയുമൊക്കെ പ്രശംസ നേടുകയും ചെയ്തിരുന്നു. ഏത് കഥാപാത്രത്തെയും തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിനുള്ള ഉർവശിയുടെ കഴിവ് ഏറെ അംഗീകരിക്കപ്പെട്ടതാണ്.

Top