ഉര്‍വ്വശി,ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘അയ്യര്‍ ഇന്‍ അറേബ്യ’ തിയേറ്ററുകളിലേക്ക്

മുകേഷ്, ഉര്‍വ്വശി,ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന വേഷത്തിലെത്തുന്ന എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയ്യര്‍ ഇന്‍ അറേബ്യ ‘ ഫെബ്രുവരി രണ്ടിന് പ്രദര്‍ശനത്തിനെത്തുന്നു. വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്നേഷ് വിജയകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി,ദിവ്യ എം. നായര്‍, ബിന്ദു പ്രദീപ്, തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലാണ് ‘അയ്യര്‍ ഇന്‍ അറേബ്യ’എന്ന ചിത്രവുമായി എം.എ നിഷാദ് വരുന്നത്. ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉര്‍വശിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ഒരു മുഴുനീള കോമഡി എന്റര്‍ടൈയ്‌നറാണ് ചിത്രമെന്നാണ് പുറത്ത് വരുന്ന വിവരം. സിദ്ധാര്‍ത്ഥ് രാമസ്വാമി, വിവേക് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘അയ്യര്‍ ഇന്‍ അറേബ്യ’യുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രഭാ വര്‍മ്മ,റഫീഖ് അഹമ്മദ്,ബി കെ ഹരിനാരായണന്‍,മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു. എഡിറ്റര്‍- ജോണ്‍കുട്ടി.

Top