വിനയ് ഫോര്‍ട്ട് ചിത്രം ഉറുമ്പുകള്‍ ഉറങ്ങാറില്ല തമിഴിലേക്ക്

വിനയ് ഫോര്‍ട്ട് കേന്ദ്രകഥാപാത്രമായ 2015ല്‍ പുറത്തിറങ്ങിയ ചിത്രം ഉറുമ്പുകള്‍ ഉറങ്ങാറില്ല തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. കലാഭവന്‍ ഷാജോണ്‍, അനന്യ, സുധീര്‍ കരമന, അജു വര്‍ഗീസ്, ഇന്നസെന്റ്, ശ്രീജിത് രവി, സുനില്‍ സുഗധ, മുസ്തഫ, വനിത കൃഷ്ണചന്ദ്രന്‍, ജാനകി, കൃഷ്ണന്‍ എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

അടുത്തിടെ, ഉറുമ്പുകള്‍ ഉറങ്ങാറില്ല ചിത്രത്തിന്റെ സംവിധായകന്‍ ജിജു അശോകന്‍ പുതിയ ചിത്രം പ്രഖ്യാപിച്ചിരുന്നു. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ ആന്റണി വര്‍ഗീസും ചെമ്പന്‍ വിനോദുമാണ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്.

Top