ഉരുക്കുസതീശന്‍ തിയേറ്ററുകളിലേക്ക്; ”സന്തോഷ് പണ്ഡിറ്റ് എന്ന നടന്റെ മാത്രം സിനിമ”

ന്തോഷ് പണ്ഡിറ്റിന്റെ ഒമ്പതാമത്തെ ചിത്രം ഉരുക്കുസതീശന്‍ തിയേറ്ററുകളിലേക്ക്. ചിത്രം ജൂണ്‍ ഒന്നിന് തിയേറ്ററുകളിലെത്തും. പതിവുപോലെ കഥ, തിരക്കഥ, സംവിധാനം, എഡിറ്റിംഗ്, അഭിനയം തുടങ്ങിയ കാര്യങ്ങളെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നിര്‍വഹിക്കുന്നത്.

തന്റെ മറ്റെല്ലാ സിനിമകളില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമായാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്. ന്യൂ ജനറേഷന്‍ സിനിമകളിലുള്ളതുപോലെ മദ്യപാനം, മയക്കുമരുന്ന്, പുകവലി, ഒന്നും തന്നെ ചിത്രത്തിലില്ല. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളോ ഡബിള്‍ മീനിങ് കോമഡിയും ഇല്ല. തികച്ചും ഒരു കുടുംബ ചിത്രം.

വളരെ റിയലിസ്റ്റിക് ആയ ഒരു കഥാചിത്രം കൂടിയാണ് ഉരുക്കുസതീശന്‍. ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. പണ്ഡിറ്റിന്റെ കിടിലന്‍ ഡയലോഗുകള്‍ കൊണ്ടും ആക്ഷന്‍ കൊണ്ടും അഭിനയം കൊണ്ടും സമ്പുഷ്ടമാണ് ചിത്രത്തിന്റെ ട്രെയിലര്‍.

ഇത് സന്തോഷ് പണ്ഡിറ്റ് എന്ന സ്റ്റാറിന്റെ സിനിമയല്ല, സന്തോഷ് പണ്ഡിറ്റ് എന്ന നടന്റെ മാത്രം സിനിമയാണ്’ സന്തോഷ് പണ്ഡിറ്റ് പറയുന്നു. 5 ലക്ഷം രൂപ ചിലവാക്കി നിര്‍മിച്ച ചിത്രത്തിന് പത്ത് ലക്ഷം രൂപ കളക്ഷന്‍ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് സന്തോഷ് പണ്ഡിറ്റ്.

Top