ഉറുഗ്വേയുടെ 23 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

uruguay

ലോകകപ്പിനുള്ള ഉറുഗ്വേയുടെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഉറുഗ്വേ പരിശീലകന്‍ ഓസ്‌കാര്‍ ടാബ്രസ് ആണ് പ്രഖ്യാപനം നടത്തിയത്. 2014 ബ്രസീല്‍ ലോകകപ്പില്‍ കളിച്ച 11 പേര്‍ ഇത്തവണയും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

23 അംഗ ടീമില്‍ ഇടം നേടാനാവാതെ പോയവരില്‍ പ്രമുഖന്‍ മുന്‍ സൗത്താംപ്ടണ്‍ താരം ഗസ്റ്റാന്‍ റമിറസ് ആണ്. റമിറസിന് പുറമെ നിക്കൊളാസ് ലോഡെറിയോ, ഫെഡെ വാല്‍വെര്‍ദെ എന്നിവരും അവസാന 23 അംഗ സംഘത്തില്‍ ഇടം നേടിയിട്ടില്ല.

ഗോള്‍കീപ്പേര്‍സ്: ഫെര്‍നാണ്ടോ മുസെയ്‌റ, മാര്‍ട്ടിന്‍ സില്‍വ, മാര്‍ട്ടിന്‍ കംപാന.

ഡിഫന്‍ഡേര്‍സ്: ഡീഗോ ഗോഡിന്‍, സെബാസ്റ്റിയന്‍ കോട്ടസ്, ജോസ് മരിയ ജിമിനെന്‍സ്, മാക്‌സിമിലാനോ പെരെയ്‌റ, ഗാസ്റ്റോന്‍ സില്‍വ, മാര്‍ട്ടിന്‍ കസേറസ്, ഗുയിലെര്‍മോ വറേല.

മിഡ്ഫീല്‍ഡേര്‍സ്: നാഹിറ്റന്‍ നന്‍ഡെസ്, ലുകാസ് ടൊറെയ്‌റ, മാറ്റിയാസ് വെസിനോ, റോഡ്രിഗോ ബെന്റ്‌റാന്‍കുര്‍, കാര്‍ലോസ് സാഞ്ചസ്, ജിയോര്‍ജിയന്‍ ഡി അറസകേറ്റ, ഡീഗോ ലാക്‌സല്‍റ്റ്, ക്രിസ്റ്റിയന്‍ റോഡ്രിഗസ്, ജൊനാഥന്‍ ഉററ്റവിസ്‌കെ,

ഫോര്‍വേഡ്‌സ്: ക്രിസ്റ്റിയന്‍ സ്റ്റുഹാനി, മാക്‌സിമിലാനോ ഗോമസ്, എഡിന്‍സന്‍ കവാനി, ലൂയിസ് സുവാറസ്.

Top