കോപ്പ അമേരിക്ക ഫുട്ബോള്‍ ; ഉറുഗ്വെ സെമി കാണാതെ പുറത്ത്

കോപ്പ അമേരിക്ക ഫുട്ബോളില്‍ ഉറുഗ്വെ സെമി കാണാതെ പുറത്ത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ ഉറുഗ്വെയെ മറികടന്ന പെറു, സെമിഫൈനലിലെത്തി. പെറുവിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4നാണ് തോറ്റത്. ഗ്യുറേറോ, റുഡിയാസ്, യോടുന്‍, അദ്വിങ്കുല, ഫ്ളോറെസ് എന്നിവരാണ് പെറുവിനായി ഗോള്‍ നേടിയത്.

സുവരാസ് എടുത്ത കിക്ക് പെറു ഗോള്‍കീപ്പര്‍ ഗല്ലെസെ സേവ് ചെയ്യുകയായിരുന്നു. ഇതോടെ രണ്ടാം സെമിഫൈനലില്‍ പെറുവും ചിലിയും ഏറ്റുമുട്ടും. ആദ്യ സെമി അര്‍ജന്റീനയും ബ്രസീലും തമ്മിലാണ്.

Top