മയക്കുമരുന്നായ മരിജുവാന കച്ചവടം നിയമവിധേയമാക്കി തെക്കേ അമേരിക്ക

മോണ്ടിവിഡിയോ: മയക്കുമരുന്നായ മരിജുവാന കച്ചവടം നിയമവിധേയമാക്കുന്ന തെക്കേ അമേരിക്കന്‍ രാജ്യമായി ഉറുഗ്വേ.

ലോകത്ത് ആദ്യമായാണ് ഇങ്ങിനെയൊരു നിയമം പ്രാബല്യത്തില്‍ വരുന്നത്.

രാജ്യത്തെ ഫാര്‍മസികള്‍ വഴിയായിരിക്കും മരിജുവാന വില്‍ക്കുക. ഇതിനായി ഫാര്‍മസികളില്‍ രജിസ്റ്റര്‍ ചെയ്യണം. 30-44 പ്രായത്തിന് ഇടയ്ക്കുള്ള 4700 പേര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2013ല്‍, നിയമപ്രാബല്യത്തിലൂടെ ക്ലബ്ബുകളിലും മറ്റും മരിജുവാന ഉപയോഗിക്കുന്നതിന് ഉറുഗ്വേ അനുവദിച്ചിരുന്നു. അന്ന് 6600 പേരാണ് മരിജുവാന വീടുകളില്‍ വളര്‍ത്താനായി രജിസ്റ്റര്‍ ചെയ്തത്.

അഞ്ച്, പത്ത് ഗ്രാമുകളിലായുള്ള പായ്ക്കറ്റുകളില്‍ ലഭിക്കുന്ന മരിജുവാനയാണ് വില്‍ക്കുക. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് പ്രതിമാസം ഗ്രാമിന് 1.30 ഡോളര്‍ വച്ച് 40 ഗ്രാം വരെ വാങ്ങാം. ഫാര്‍മസികള്‍ക്കായി മരിജുവാന ഉല്‍പാദിപ്പിക്കാനായി രണ്ട് കമ്പനികള്‍ക്ക് മാത്രമാണ് അനുവാദമുള്ളത്.

Top