നൂറാം മത്സരത്തില്‍ വിജയഗോള്‍ സ്വന്തമാക്കി സുവാരസ്; സൗദിയ്ക്ക് തോല്‍വി

മോസ്‌ക്കോ: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഉറുഗ്വേക്ക് തകര്‍പ്പന്‍ ജയം. എകപക്ഷീയമായ ഒരു ഗോളിനാണ് സൗദി അറേബ്യയെ ഉറുഗ്വേ പരാജയപ്പെടുത്തിയത്.

നൂറാം മത്സരത്തിനിറങ്ങിയ ലൂയിസ് സുവാരസാണ് ഉറുഗ്വേയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്. അവസാന നിമിഷം വരെ പൊരുതിയാണ് സൗദി കീഴടങ്ങിയത്.

ബോക്‌സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെയിരുന്ന സുവാരസ് കിട്ടിയ അവസരം മുതലെടുത്ത് സൗദിയുടെ വലയിലേക്ക് പന്ത് തട്ടി. സൗദി ഗോള്‍ കീപ്പര്‍ മുഹമ്മദ് അല്‍-ഒവൈസിനു പിഴച്ചപ്പോള്‍ ഉറുഗ്വേയ്ക്ക് ലഭിച്ചത് വിജയഗോള്‍.

Top