Uruguay 0-1 Venezuela: Rondon seals upset win in Copa America

പെന്‍സില്‍വാനിയ: കോപ അമേരിക്ക ഫുട്ബാളില്‍ ഉറുഗ്വെയെ അട്ടിമറിച്ച് വെനിസ്വേല ക്വാര്‍ട്ടറില്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉറുഗ്വെയെ പരാജയപ്പെടുത്തിയത്.

36ാം മിനിട്ടില്‍ വെനിസ്വേലയുടെ സോളമന്‍ റോന്‍ഡനാണ് ഗോള്‍ നേടി മത്സരത്തിലെ താരമായത്. റോന്‍ഡന്‍ ഇടത് സൈഡില്‍ നിന്ന് തൊടുത്ത വലതു കാല്‍ ഷോട്ടാണ് ഗോളായത്.

മത്സരത്തിന്റെ ഭൂരിഭാഗവും പന്ത് കൈവശം വെച്ച ഉറുഗ്വെക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. ഉറുഗ്വെയുടെ സൂപ്പര്‍ താരം ലൂയിസ് സുവാരസ് ഇന്ന് കളിച്ചിരുന്നില്ല.

15 തവണ ലാറ്റിനമേരിക്കന്‍ ചാമ്പ്യനായ ഉറുഗ്വെയാണ് വെനിസ്വേല എന്ന യുവശക്തിക്ക് മുമ്പില്‍ അടിതെറ്റിയത്.

ഇന്ന് നടക്കുന്ന മെക്‌സികോജമൈക്ക മത്സരത്തില്‍ മെക്‌സികോ ജയിക്കുകയോ സമനിലയോ നേടിയാല്‍ ഉറുഗ്വെ പുറത്താകും.

Top