ഇത് ചരിത്ര നിമിഷം;യൂറോപ്യന്‍ യൂണിയനില്‍ ഇനി വനിതാ നേതൃത്വം

യൂറോപ്പ്‌:യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്റെ പുതിയ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ജര്‍മന്‍ പ്രതിരോധമന്ത്രി ഉര്‍സ്വെല വോണ്‍ ഡേര്‍ ലയെനിന്‍ തെരഞ്ഞെടുക്കപ്പെട്ടു. യൂറോപ്യന്‍ യൂണിയന് ചരിത്രത്തിലാദ്യമായാണ് ഒരു വനിത നേതൃത്വസ്ഥാനത്തേയ്ക്ക് വരുന്നത്.

383 വോട്ടുകള്‍ നേടിയാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്റെ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് വോണ്‍ ഡേര്‍ ലയെന്‍ എത്തുന്നത്. ജര്‍മനിയില്‍നിന്നും ഒരാള്‍ യൂറോപ്യന്‍ കമ്മീഷന്റെ അധ്യക്ഷസ്ഥാനത്ത് എത്തുന്നതും ഇതാദ്യമായാണ്.

374 വോട്ടുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം നേടിയെടുക്കാന്‍ ആവശ്യമായി വന്നത്. 384 പേര്‍ വോണ്‍ ഡേര്‍ ലയെനിന്‍ അധ്യക്ഷസ്ഥാനത്തേയ്‌ക്കെത്താന്‍ അനുകൂലിച്ചെങ്കിലും 327 പേര്‍ ഉര്‍സ്വെലക്ക് എതിരായിയിരുന്നു.

അധികാരത്തിലെത്തിയ ശേഷം ആദ്യ 100 ദിവസങ്ങളില്‍ യൂറോപ്പിനായി ഒരു ഗ്രീന്‍ ഡീല്‍ നിര്‍ദ്ദേശിക്കുമെന്നും യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റ് ഭാഗങ്ങള്‍ ഒരു ക്ലൈമറ്റ് ബാങ്കാക്കി മാറ്റുമെന്നും കാര്‍ബണ്‍ ബോര്‍ഡര്‍ ടാക്‌സ് അവതരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

ജര്‍മന്‍ ഫ്രാന്‍സ് തുടങ്ങിയ വന്‍ ശക്തികള്‍ വോണ്‍ ഡേര്‍ ലയെനിനെ യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്റെ പുതിയ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്താന്‍ പൂര്‍ണപിന്തുണയും നല്‍കി.

2005 മുതല്‍ ജര്‍മനിയിലെ കണ്‍സര്‍വേറ്റീവ് ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായ ഉര്‍സ്വെല ചാന്‍സിലര്‍ ഏഞ്ചല മെര്‍ക്കലിന്റെ വിശ്വസ്തയാണ്.

Top