‘കോപ്പിയടിച്ച ടീച്ചര്‍മാരോടൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തിലുണ്ട്’ ഊര്‍മിള ഉണ്ണി

urmila

കൊച്ചി: കവിത മോഷണ വിവാദത്തില്‍ എഴുത്തുകാരി ദീപ നിശാന്തിനെ പരോക്ഷമായി പരിഹസിച്ച് നടി ഊര്‍മിള ഉണ്ണിയും മകള്‍ ഉത്തര ഉണ്ണിയും.

‘കോപ്പിയടിച്ച ടീച്ചര്‍മാരോടൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തിലുണ്ട്’ എന്നാണ് ഊര്‍മിള ഉണ്ണി ഫേസ്ബുക്കില്‍ കുറിച്ചത്. ദൈവം കൊടുത്തോളും എന്ന കുറിപ്പോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്.

യുവനടിയെ അക്രമിച്ച സംഭവമുമായി ബന്ധപ്പെട്ട് പുറത്താക്കിയ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കണമെന്ന ഊര്‍മ്മിള ഉണ്ണിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ ഊര്‍മ്മിളാ ഉണ്ണി പങ്കെടുക്കുന്ന ചടങ്ങിൽ നിന്നും ദീപ നിശാന്ത് വിട്ടുനിന്നിരുന്നു.

Top