താരമായല്ല ജനപ്രതിനിധി ആയിട്ടായിരിക്കും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുക: ഊര്‍മിള മതോന്ദ്കര്‍

മുംബൈ: താരമായല്ല ജനങ്ങളുടെ പ്രതിനിധിയായിട്ടായിരിക്കും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയെന്ന് ഊര്‍മിള മതോന്ദ്കര്‍. മുംബൈ നോര്‍ത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ഊര്‍മിള.

താഴേയ്ക്കിടയിലുള്ള ജനങ്ങളുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങളെ കൈവീശി കാണിക്കുന്ന വോട്ട് ചോദിക്കുന്ന മറ്റൊരു താരമല്ലെന്നും താന്‍ അവരുടെ പ്രതിനിധിയാണെന്നും ജനങ്ങളില്‍ ബോധ്യമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഊര്‍മിള പറഞ്ഞു.

മുംബൈ നോര്‍ത്തില്‍ മത്സരിക്കുന്ന ഊര്‍മിളക്ക് അവിടുത്തെ പ്രധാന പ്രശ്‌നങ്ങളെക്കുറിച്ചും എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ചും നല്ല ധാരണയുണ്ട്. ചേരികളുടെ വികസനം, കുടിവള്ള ദൗര്‍ലഭ്യം, സ്ത്രീകളുടെ ആരോഗ്യം, പൊതുശൗചാലയം തുടങ്ങി ഒരുപിടി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ഊര്‍മിള പറയുന്നു.

Top