ന​ടി ഊര്‍മിള മ​ണ്ഡോ​ദ്ക​ര്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ചേ​ക്കും

മുംബൈ : ബോളിവുഡ് നടി ഊര്‍മിള മണ്ഡോദ്കര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ലോക്‌സഭയിലേക്കു മത്സരിച്ചേക്കുമെന്ന് സൂചന. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നടി മത്സരിച്ചേക്കുമെന്നാണു റിപ്പോര്‍ട്ട്. അതേസമയം മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സഞ്ജയ് നിരുപവും ഊര്‍മിളയുടെ കുടുംബവും റിപ്പോര്‍ട്ടുകളോടു പ്രതികരിച്ചിട്ടില്ല.

നിലവിലെ എംപി ഗോപാല്‍ ഷെട്ടിയാവും മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാകുക എന്നാണു സൂചന. നിലവില്‍ ബിജെപിക്ക് കരുത്തുറ്റ വേരോട്ടമുള്ള മണ്ഡലമാണ് മുംബൈ നോര്‍ത്ത്. എന്നാല്‍ 2004-ല്‍ ബോളിവുഡ് നടന്‍ ഗോവിന്ദ ഇവിടെ വിജയക്കൊടി പാറിച്ചു. നിലവില്‍ ഉത്തര്‍പ്രദേശ് ഗവര്‍ണറായ ഗോപാല്‍ നായിക്കായിരുന്നു അന്ന് എതിരാളി. 2009-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സഞ്ജയ് നിരുപം ഇവിടെ വിജയിച്ചു. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ഗോപാല്‍ ഷെട്ടിയോടു നിരുപം പരാജയപ്പെട്ടു. ഇക്കുറി മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍നിന്നാണ് നിരുപം ജനവിധി തേടുന്നത്.

Top