ഊര്‍മിള എട്ടും പൊട്ടും തിരിയാത്ത പെണ്ണാണെന്നും രാഷ്ട്രീയത്തില്‍ വട്ടപൂജ്യമാണെന്നും ബിജെപി നേതാവ്

മുംബൈ: നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഊര്‍മിള മതോണ്ഡ്കര്‍ക്കെതിരെ പരിഹാസവുമായി ബിജെപി നേതാവ് ഗോപാല്‍ ഷെട്ടി. ഊര്‍മിള എട്ടും പൊട്ടും തിരിയാത്ത പെണ്ണാണെന്നും രാഷ്ട്രീയത്തില്‍ വട്ടപൂജ്യമാണെന്നും ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ ഗോപാല്‍ ഷെട്ടി അധിക്ഷേപിച്ചു.

ഊര്‍മിളയെ കാണാന്‍ കൊള്ളാം. വളരെ നിഷ്‌കളങ്കമായ മുഖവും ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന പ്രകൃതവുമാണ്. എന്നാല്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ അവരുടെ പ്രവര്‍ത്തനമാണ് വോട്ടര്‍മാര്‍ നോക്കുക. സിനിമ നടനായ ഗോവിന്ദയുടെ വിജയമാണ് ഊര്‍മിളയെ രാഷ്ട്രീയത്തില്‍ എത്തിച്ചത്. അവരെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്നും ഗോപാല്‍ ഷെട്ടി വ്യക്തമാക്കി.

Top