പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാന്‍ ‘ഉറിയടി’; ചിത്രത്തിന്റെ ട്രയ്‌ലര്‍ പുറത്തുവിട്ടു

സംവിധായകന്‍ എ.ജെ. വര്‍ഗീസിന്റെ പുതിയ ചിത്രം ഉറിയടി ട്രയ്‌ലര്‍ പുറത്തുവിട്ടു. ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, ബിജുക്കുട്ടന്‍, മാനസ രാധാകൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എ.ജെ. വര്‍ഗീസിന്റെ അടി കപ്യാരെ കൂട്ടമണിക്ക് ശേഷം വീണ്ടും സംവിധായകന്‍ ചിരിപ്പിക്കാനെത്തുകയാണ് ഉറിയടി എന്ന ചിത്രത്തിലൂടെ. തിരുവനന്തപുരം നഗരത്തിലുള്ള ഒരു പോലീസ് ക്വാര്‍ട്ടേഴ്സും അവിടുത്തെ താമസക്കാരുമായി ബന്ധപ്പെട്ട് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സിദ്ദിഖ്, ബൈജു, ഇന്ദ്രന്‍സ്, പ്രേംകുമാര്‍, സുധി കോപ്പ, നോബി, വിനീത് മോഹന്‍, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, കോട്ടയം പ്രദീപ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കോമഡി-ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം ജനുവരി 17-ന് പ്രദര്‍ശനത്തിനെത്തും.

Top