ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഉറിയുടെ ട്രെയിലര്‍ കാണാം

2016ല്‍ നടന്ന ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ഉറി. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ഉറി; ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നാണ് ബോളിവുഡ് ചിത്രത്തിന്റെ പേര്. ആദിത്യ ധാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബോളിവുഡിലെ തന്നെ മികച്ച അഭിനേതാവ് വിക്കി കൗശലാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ഒരു ആര്‍മി കമാന്‍ഡിങ് ഓഫീസറുടെ വേഷമാണ് അദ്ദേഹത്തിന്റേത്. യാമി ഗൗതം, പരേഷ് റാവല്‍, കിര്‍ത്തി കുല്‍ഹാരി, മോഹിത് റെയ്‌ന എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ആര്‍എസ്‌വിപി മൂവീസിന്റെ ബാനറില്‍ റോണി സ്‌ക്രൂവാലയാണ് ഉറി നിര്‍മ്മിക്കുന്നത്. 2019 ജനുവരി 19ന് ചിത്രം തിയേറ്ററുകളിലെത്തും.

Top