സര്‍ജിക്കല്‍ സ്‌ട്രൈക്ക് സിനിമയാകുന്നു ; ‘ഉറി’ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

മ്മു കശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ്’ഉറി’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ ആദിത്യ ധര്‍ ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വിക്കി കൗശല്‍ പ്രധാനവേഷത്തില്‍ എത്തുന്നു. യാമി ഗൗതം, കൃതി എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രം അടുത്തവര്‍ഷം ജനുവരി 11ന് തിയറ്ററുകളിലെത്തും.

2016 സെപ്റ്റംബര്‍ 28 ന് പാക് അധീന കാശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകളിലായിരുന്നു ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയത്. പാക്ക് അധിനിവേശ കാശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടായിരുന്നു സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. അന്നു സൈനിക ക്യാംപില്‍ വീരമൃത്യു വരിച്ചത് 17 ഇന്ത്യന്‍ ജവാന്മാരായിരുന്നു. അതിനും ഏഴു മാസം മുന്‍പാണ് പഠാന്‍കോട്ടെ ഇന്ത്യന്‍ വ്യോമസേനയുടെ ആസ്ഥാനത്ത് പാക് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. അന്നു വീരമൃത്യ വരിച്ചതാകട്ടെ എഴു സൈനികരും.

എന്നാല്‍ മിന്നലാക്രമണത്തിലൂടെയുള്ള ഇന്ത്യന്‍ ‘പ്രതികാരത്തില്‍’ കൊല്ലപ്പെട്ടത് 45 ഭീകരരായിരുന്നു. മിന്നലാക്രമണസംഘത്തിലെ എല്ലാ സൈനികരും സുരക്ഷിതരായി ഇന്ത്യയില്‍ തിരികെയെത്തുകയും ചെയ്തു. മിന്നലാക്രമണം കഴിഞ്ഞുള്ള മടക്കമായിരുന്നു ആക്രമണത്തേക്കാളും വെല്ലുവിളിയേറിയതെന്നു പിന്നീട് കമാന്‍ഡോ സംഘം വ്യക്തമാക്കിയിട്ടുണ്ട്. മടക്കവഴിയില്‍ തുറസ്സായ 60 മീറ്റര്‍ ഭാഗത്ത് ഇഴഞ്ഞുനീങ്ങേണ്ടിവന്നു. സെപ്റ്റംബര്‍28ന് അര്‍ധരാത്രി ആരംഭിച്ച് 29നു രാവിലെ ഒന്‍പതോടെ ബേസ് ക്യാംപിലേക്ക് കമാന്‍ഡോസ് എത്തിയതോടെ ദൗത്യം സമ്പൂര്‍ണ വിജയം.

Top