അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതിക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രിംകോടതി വിധിക്ക് എതിരെ സംസാരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.

മന്ത്രി രാജി വച്ചില്ലെങ്കില്‍ ജനാധിപത്യത്തിനും നീതിബോധത്തിനും എതിരെന്നും പ്രതിപക്ഷം പറഞ്ഞു. നേരത്തെ പ്രതിപക്ഷം സീറ്റില്‍ എണീറ്റ് നിന്ന് പ്രതിഷേധിച്ചിരുന്നു.

നോട്ടിസ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം അഴിഞ്ഞാടിയ വെള്ളിയാഴ്ച നിയമസഭയുടെ ദുഃഖവെള്ളിയായി അറിയപ്പെടുമെന്ന് പി ടി തോമസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാക്കാവുന്ന വിദ്യാഭ്യാസ മന്ത്രിയെന്നായിരുന്നു വി ശിവന്‍ കുട്ടിയെ കുറിച്ചുള്ള പരിഹാസം. കയ്യാങ്കളി കേസില്‍ ഉണ്ടായത് നിയമസഭയിലെ എക്കാലത്തെയും ദുഃഖവെള്ളിയെന്നും പി ടി തോമസ് പറഞ്ഞു.

 

 

Top